KSDLIVENEWS

Real news for everyone

രാജ്യത്തോട് നുണ പറയുന്നത് നിർത്തണം: മോദി പ്രധാനമന്ത്രിയായതും തുടരുന്നതും വിദേശസഹായത്തോടെ; സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പദവിയിലെത്തിയതും ഭരണത്തിൽ തുടരുന്നതും വിദേശ സഹായത്തോടെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി രാജ്യത്തോട് നുണ പറയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട രാഹുൽ, ഏത് സമയത്തും ഏത് വേദിയിലും വിഷയത്തിൽ സംവാദം നടത്താൻ തയ്യാറാണെന്നും ധൈര്യമുണ്ടെങ്കിൽ കടന്നുവരാനും വെല്ലുവിളിച്ചു.

ഗുജറാത്തിൽ നടന്ന ഏകതാ ദിവസ് ചടങ്ങിൽ രാജ്യത്തിനെതിരെ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധി തന്റെ സാമൂഹികമാധ്യമ പോസ്റ്റിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെയും ഫണ്ടിങ് സിസ്റ്റത്തെയും പിന്തുണയ്ക്കുന്നതും നിയന്ത്രിക്കുന്നതും വിദേശ ശക്തികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനുപുറമെ, വിദേശ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ നരേന്ദ്ര മോദിയെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. തനിക്ക് മോദിയെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ അത്രത്തോളം ഭയാനകമായതുകൊണ്ട് തന്നെ അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഒരിക്കലും ധൈര്യപ്പെടില്ലെന്നും രാഹുൽ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!