തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സാപ്പിഴവ് പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ വിദഗ്ധ പാനല്‍ രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ഇടത്തെ കൈപ്പത്തിയില്‍ കാനുല ഘടിപ്പിച്ച ഭാഗത്ത് കടുത്ത അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കമ്മീഷനെ സമീപിച്ചത്.
കൊല്ലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ കൈപ്പത്തിയില്‍ അണുബാധയുണ്ടാവുകയും, ഇത് അവഗണിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സാപ്പിഴവിനോടനുബന്ധിച്ചുള്ള പരാതിയെ വിവിധ ചാനലുകാര് വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അന്വേഷണത്തിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വിദഗ്ധ സമിതി അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് അഞ്ചാഴ്ചയ്ക്കകം കമ്മീഷന് കൈമാറുകയും ചെയ്യണമെന്നാണ് കമ്മീഷന്റെ ഉത്തരവിലുള്ളത്. ചികിത്സ നടത്തിയ നഴ്സുമാരും മറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും, അടുത്ത വര്‍ഷം ജനുവരി അഞ്ചിനകം കമ്മീഷന് മുന്പില് ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

