KSDLIVENEWS

Real news for everyone

ബാറുകളുടെ പ്രവർത്തനസമയം നിയന്ത്രിക്കാൻ പൊലീസിന് അധികാരമില്ല: രാത്രി 12ന് ശേഷം പ്രവര്‍ത്തനം നിയന്ത്രിച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

SHARE THIS ON

കൊച്ചി: ബാറുകളുടെ പ്രവർത്തനസമയം നിയന്ത്രിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. രാത്രി 12ന് ശേഷം പ്രവർത്തിക്കാൻ നിർദേശിച്ച് കൊച്ചി റാഡിസൺ ബ്ലൂവിന് പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. എക്സൈസ് കമ്മീഷണർ നൽകിയിട്ടുള്ള പ്രവർത്തനാനുമതി നിലനിൽക്കുമെന്നും, പഞ്ചനക്ഷത്ര ബാറുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിലുളള ബാറിൽ രാത്രി 12 മണിക്ക് ശേഷം ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് മഫ്തിയിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഹോട്ടലിലോ ഡിജെ പാർട്ടികൾക്കിടയിലോ നിയമവിരുദ്ധമായോ ലഹരി ഉപയോഗിച്ചോ യാതൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ബാറിന്‍റെ പ്രവർത്തനം രാത്രി 12 മണിക്ക് ശേഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മാനേജ്മെന്‍റിന് നോട്ടീസ് നൽകിയിരുന്നു.

പൊലീസിന്‍റെ ഈ നടപടിക്കെതിരെ ഹോട്ടൽ അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, എക്സൈസ് വകുപ്പ് നൽകിയിട്ടുള്ള ലൈസൻസും ചട്ടങ്ങളും അനുസരിച്ച് പഞ്ചനക്ഷത്ര ബാറുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കി. ബാറുകളുടെ പ്രവർത്തനം ക്രമീകരിക്കാനോ, നിയന്ത്രിക്കാനോ പൊലീസിന് നിയമപരമായി അധികാരമില്ലെന്നും, അബ്കാരി ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഇവ പ്രവർത്തിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!