KSDLIVENEWS

Real news for everyone

കൊല്ലം ഇരവിപുരത്തെ സായയുടെ മരണം: ‘അഫ്സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാൾ, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കി

SHARE THIS ON

കൊല്ലം: ഇരവിപുരത്തെ സായയുടെ (26) മരണത്തിൽ ഭർത്താവ് അഫ്സലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി. അഫ്സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാൾ ആണെന്നും സായ ഭർതൃ വീട്ടിൽ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നിവെന്നും യുവതി വെളിപ്പെടുത്തി.

“അഫ്സലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ ഭർതൃ വീട്ടുകാർ ശ്രമിച്ചു. ഭർത്താവിന്റെ അമ്മയും സായയെ സമ്മർദ്ദത്തിലാക്കി. സുഹൃത്തുക്കളോട് സായ സംസാരിക്കുന്നതിനു പോലും വിലക്കേർപ്പെടുത്തി. സായ ആത്മഹത്യ ചെയ്യില്ല. അങ്ങനെ ഒരു കുട്ടി അല്ല അവൾ. സായയുടെ മരണത്തിനു ശേഷം മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കിയത് എന്തിന് ? ഇതിൽ അന്വേഷണം വേണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. അഫ്സലിനെതിരെ പൊലീസ് കേസെടുക്കണം“- യുവതി പറഞ്ഞു.

ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ ഒക്ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 4ന് വീട്ടിൽ ബഹളം നടന്നതായി അയൽവീട്ടുകാർ പറഞ്ഞു. സായയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭർത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പിൽ പറയുന്നു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ‍ ദുരൂഹതയുണ്ടെന്നും സായയുടെ കുടുംബം ആരോപിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 15നായിരുന്നു സായയുടെയും മാടൻനട സ്വദേശി അഫ്സലിന്റെയും വിവാഹം. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!