രാജമല പെട്ടിമുടി ദുരന്തം: മരണം 15 ആയി. 12 പേരെ രക്ഷപ്പെടുത്തി.ഇരുപതോളം വീടുകൾ മണ്ണിനടിയിൽ
മൂന്നാര്‍: മൂന്നാര്‍ രാജമ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെയാണ് ഇതുവരെ രക്ഷിച്ചത്. 78 പേരാണ് ദുരന്തത്തില്‍പ്പെട്ടതെന്നാണ് ലഭ്യമായ വിവരം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട 12 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.