കുവൈത്തില്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് കൊണ്ട് മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്കാരം പുനരാരംഭിച്ചു
കുവൈത്തില്‍ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്കാരം പുനരാരംഭിച്ചു .ഇന്നലെ ഉച്ചമുതലാണ് രാജ്യത്തെ എല്ലാ പള്ളികളും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുമാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന് ഔക്കാഫ് മന്ത്രാലയം നിര്‍ദേശിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 13 നാണ് പള്ളികള്‍ അടച്ചത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ പള്ളികള്‍ തുറന്നു നല്‍കിയിരുന്നു. എന്നാല്‍ വിദേശി താമസമേഖകളിലെ പള്ളികളെ ഇന്ന് ഉച്ചമുതലാണ് വിശ്വാസികള്‍ക്കായി തുറന്നത്.