KSDLIVENEWS

Real news for everyone

ഷിഗല്ല : അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായതിനാല്‍ ജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍വര്‍ഷങ്ങളില്‍ പലപ്പോഴും ചില പ്രദേശങ്ങളില്‍ ഷിഗല്ലയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഏതാനും മേഖലയിലാണ് നിലവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

കൈകള്‍ സോപ്പിട്ട് കഴുകുക, വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഷിഗല്ല ബാധിച്ചയാളുടെ വിസര്‍ജ്യത്തില്‍ നിന്ന് ഈ ബാക്ടീരിയ വെള്ളത്തില്‍ കലരാന്‍ ഇടയായാല്‍ ആ വെള്ളം തിളപ്പിച്ച്‌ ഉപയോഗിക്കാതിരുന്നാല്‍ മറ്റുള്ളവരിലേക്കും ബാക്ടീയ എത്തും.
അതുകൊണ്ട് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

ഷിഗല്ല സ്ഥിരീകരിച്ച ഉടനെത്തന്നെ ആരോഗ്യവകുപ്പ് ഇടപെട്ടു. മെഡിക്കല്‍ ക്യാമ്ബ് നടത്തുകയും പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്തു. ആരോഗ്യവകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!