രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കോടി 1,00,55,560 ആയി ; കോവിഡ് മുക്തരുടെ എണ്ണം 75,44,798 ലക്ഷവും ;
24 മണിക്കൂറിനിടെ 24,337 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 333 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ തുടര്‍ച്ചയായി വീണ്ടും മുപ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 25,709 പേരാണ് രോഗമുക്തരായത്.
ഇന്ത്യയില്‍ 3,03,639 പേരാണ് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 96,06,111 ആയി.
പുതുതായി 25,709 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 333 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,45,810 ആയി.
ഡിസംബര്‍ 20 വരെ 16,20,98,329 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇന്നലെ മാത്രം 9,00,134 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.