നടിയെ അപമാനിച്ച സംഭവം ; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി ; മാപ്പ് നൽകിയത് ബാധിക്കില്ലെന്ന് പോലീസ്

കൊച്ചി: ഷോപ്പിങ് മാളില്‍വെച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവ നടി. തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓര്‍ത്താണ് മാപ്പ് നല്‍കുന്നതെന്നും നടി ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്.
നടിയെ അപമാനിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ ഞായറാഴ്ച വൈകീട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.പിന്നാലെയാണ് നടി ഇരുവര്‍ക്കും മാപ്പ് നല്‍കുന്നതായി വ്യക്തമാക്കിയത്. ഞായറാഴ്ച രാവിലെയാണ് ആദിലും ഇര്‍ഷാദും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്.
ഞായറാഴ്ച വൈകീട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നടി ഇരുവരെയും തിരിച്ചറിഞ്ഞതിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പൊലീസ് നല്കുന്ന വിവരം. പ്രതികള്‍ നിലവില്‍ മറ്റൊരു കേന്ദ്രത്തിലാണുള്ളത്. തിങ്കളാഴ്ച നടി ഇവരെ തിരിച്ചറിഞ്ഞതിനു ശേഷമാകും കോടതിയില്‍ ഹാജരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.