ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ കുക്കർ പൊട്ടിത്തെറിച്ചു ; ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്

കാഞ്ഞങ്ങാട് : ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിത്തെറിച്ചു . ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഓടിരക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല . കർഷക അവാർഡ് ജേതാവ് മടിക്കെ , കാരാക്കോട്ടെ സാബുവിന്റെ വീട്ടിൽ ഇന്നലെയാണ് സംഭവം . ഫോടന സമയത്ത് സാബുവിന്റെ ഭാര്യയും മകളും മരുമക്കളും അടുക്കളഭാഗത്തുണ്ടായിരുന്നു . പുറത്തേക്ക് ഓടിയതിനാൽ ആർക്കും പരിക്കില്ല . കുക്കറും സ്റ്റൗവും പൂർണ്ണമായും തകർന്നു .

