KSDLIVENEWS

Real news for everyone

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സെസ്സ് ഒഴിവാക്കി ഗതാഗത മന്ത്രി

SHARE THIS ON

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ . ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ്സ് ഒഴിവാക്കിയത് . കെഎസ്‌ആര്‍ടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി .

സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്ബോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു . കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക നിരക്കില്‍ നടത്തുന്ന മറ്റ് ബോണ്ട് സര്‍വീസുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കുന്നത് വഴി പരിഹരിക്കാന്‍ കഴിയുമെന്നുമെന്നുമാണ് വിലയിരുത്തല്‍ . അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് . ഇതിന്‍ പ്രകാരം ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!