മയക്കുമരുന്നുമായി കാസറഗോഡ് അണങ്കൂർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട്: രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എസ്.ഐ. വി.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ അഹമ്മദ് കബീറാ(21)ണ് അറസ്റ്റിലായത്. എ.എസ്.ഐ. മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജീഷ്, അനൂപ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കൗമാരക്കാർ മുതൽ കുട്ടികൾ വരെ ഇന്ന് മാരകമായ മയക്ക് മരുന്ന് ഉപയോഗത്തിന്റെ കണ്ണികളാണെന്നും,രക്ഷിതാക്കൾ ജാഗരൂഗരാവണമെന്നും ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

