KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 79 പേർക്കും. 99 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കോവിഡ്,
99 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 79 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 99 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5227 പേര്‍

വീടുകളില്‍ 4871 പേരും സ്ഥാപനങ്ങളില്‍ 356 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5227 പേരാണ്. പുതിയതായി 426 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1077 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 162 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 554 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 71 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 99 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
23749 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1092 പേര്‍ വിദേശത്ത് നിന്നെത്തിയവരും 864 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22650 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 247 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

ബളാല്‍ – 4
ബേഡഡുക്ക- 5
ചെമ്മനാട്-2
ചെങ്കള- 1
ചെറുവത്തൂര്‍- 2
ദേലമ്പാടി-1
ഈസ്ററ് എളേരി- 6
കള്ളാര്‍-3
കാഞ്ഞങ്ങാട്- 5
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍- 3
കുറ്റിക്കോല്‍-1
മടിക്കൈ-2
മംഗല്‍പ്പാടി -1
നീലേശ്വരം-16
പടന്ന- 1
പൈവളിഗെ-2
പള്ളിക്കര-2
പനത്തടി-4
പിലിക്കോട്- 12
ഉദുമ- 3
വെസ്റ്റ് എളേരി-3

ഇന്ന് രോഗം ഭേദമായവരുടെ കണക്ക്

അജാനൂര്‍-1
ബളാല്‍-5
ബേഡഡുക്ക- 2
ചെമ്മനാട്-2
ചെങ്കള- 1
ചെറുവത്തൂര്‍- 6
ഈസ്റ്റ് എളേരി-6
എന്‍മകജെ-6
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 2
കാസര്‍കോട്- 3
കയ്യൂര്‍-ചീമേനി-1
കിനാനൂര്‍ കരിന്തളം-8
കോടോംബേളൂര്‍- 4
കുമ്പടാജെ-1
മധൂര്‍- 3
മടിക്കൈ- 6
മഞ്ചേശ്വരം-1
മുളിയാര്‍-7
നീലേശ്വരം-9
പടന്ന- 1
പള്ളിക്കര- 1
പനത്തടി- 3
പിലിക്കോട്-3
പുല്ലൂര്‍പെരിയ-4
തൃക്കരിപ്പൂര്‍- 3
ഉദുമ- 2
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-3
ചെറുപുഴ (കണ്ണൂര്‍)-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!