KSDLIVENEWS

Real news for everyone

Flash News
കർണാടക ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ പിൻവലിച്ചു

SHARE THIS ON

ബെംഗളൂരു | രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ നടപടി. പൊതുജനാഭിപ്രായത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് അറിയിച്ചു.

ഡിസംബര്‍ 24ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ദിവസം കര്‍ണാടക തീരുമാനമെടുത്തത്. ജനുവരി രണ്ട് വരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം. ബുധനാഴ്ചയാണ് തീരുമാനം കൈക്കൊണ്ടത്.

യു കെയില്‍ കൊറോണവൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. മഹാരാഷ്ട്രക്ക് പിന്നാലെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനമാകുകയായിരുന്നു അതോടെ കര്‍ണാടക. ക്രിസ്മസ്, പുതവത്സര ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ടാണ് കര്‍ഫ്യൂ തീരുമാനം മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!