KSDLIVENEWS

Real news for everyone

കർണ്ണാടക മുന്‍മന്ത്രിയും, എംഎൽഎയുമായ യു.ടി ഖാദറിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു ; പൊലീസ് അന്വേഷണം തുടങ്ങി

SHARE THIS ON

മംഗളൂരു: മുന്‍മന്ത്രിയും എം.എല്‍.എയുമായ യു.ടി ഖാദറിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. യു.ടി ഖാദര്‍ സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബൈക്ക് കുറുകെയിടുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എയെ കാറില്‍ നിന്ന് ബലമായി ഇറക്കാനും ബൈക്കില്‍ കയറ്റാനും ശ്രമം നടത്തി. എം.എല്‍.എയുടെ എസ്‌കോര്‍ട്ട് വാഹനത്തിലുണ്ടായിരുന്നവര്‍ ബൈക്കിലെത്തിയവരെ തടഞ്ഞു. ഇതിനിടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എം.എല്‍.എയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!