KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനത്തെ തുടർന്ന്‌ നിർത്തിവെച്ച
മംഗളൂരു-മുംബൈ വിമാന സർവീസ് തുടങ്ങി

SHARE THIS ON

മംഗളൂരു: കോവിഡ് വ്യാപനത്തെതുടർന്ന്‌ വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ ഗോ എയർ മംഗളൂരു-മുംബൈ വിമാന സർവീസുമായി രംഗത്ത്. ഗോ എയറിന്റെ ജി8 0335 നമ്പർ വിമാനം മംഗളൂരുവിൽനിന്ന് സർവീസ് നടത്താൻ തീരുമാനിച്ചു. ഗോഎയർ വിമാനം നിത്യേന രാവിലെ 9.30-ന് പുറപ്പെട്ട് 11 മണിക്ക് മുംബൈയിൽ എത്തും.

തിരിച്ച് മുബൈയിൽനിന്ന് വൈകീട്ട് 7.40-ന് പുറപ്പെട്ട് രാത്രി ഒൻപതിന് മംഗളൂരുവിൽ എത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവീസ് തുടരുമെന്ന് ഗോ എയർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കൗഷിക് ഖോണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!