KSDLIVENEWS

Real news for everyone

ഔഫിന്റെ കൊലപാതകം ; മുസ്‌ലിം ലീഗിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം – യൂത്ത് ലീഗ്

SHARE THIS ON

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഔഫ് അബ്ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി. കബീറും ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളെ ഒരിക്കലും യൂത്ത് ലീഗ് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. കൊലപാതകം ആസൂത്രിതമാണെന്ന് ആരോപിച്ച് കൊലപാതകത്തെ മുസ്‌ലിം ലീഗിന്റെ തലയിൽ കെട്ടിവെക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സി.പി.എം. നടത്തുന്നത്.

നാട്ടിൽ സംഘർഷം ഉണ്ടാക്കാൻ വിത്ത് പാകിയവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!