KSDLIVENEWS

Real news for everyone

അബ്ദുൽ റഹ്മാൻ ഔഫിന് നാടിന്റെ അന്ത്യാഞ്ജലി.

SHARE THIS ON

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാന് ഔഫിന് നാടിന്റെ അന്ത്യാഞ്ജലി . കണ്ണൂർ ഗവ . മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനയ്ക്കും ഇൻക്വസ്മിനും ശേഷം പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ , എം.വി.ഗോവിന്ദൻ , സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ , കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ , കെ.പി.സഹദേവൻ , കെ.പി.സതീഷ്ചന്ദ്രൻ , ടി.വി.രാജേഷ് എംഎൽഎ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു . എസ്.കെ.സജീഷ് ഡിവൈഎഫ്ഐ പതാകയും പുതപ്പിച്ചു . കണ്ണൂർ , കാസർകോട് ജില്ലകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പരിയാരത്ത് എത്തിയിരുന്നു . എം.രാജഗോപാലൻ എംഎൽഎ , സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണൻ , പി.പി.ദാമോദരൻ , എം.വിജിൻ , മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭൻ , എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട് , കോഴിക്കോട് നോളജ് സിറ്റി സെന്ററിലെ ടി.പി.അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം , കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.കെ.ആലിക്കുഞ്ഞി ദാരിമി , എൻ.അബ്ദുൽ ലത്തീഫ് സഹദ് എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു . മെഡിക്കൽ കോളജിനു മുന്നിലെ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് ശേഷം സന്ധ്യയോടെ കാഞ്ഞങ്ങാടേക്ക് എത്തിച്ചു . പിലാത്തറ , പയ്യന്നൂർ , കരിവെള്ളൂർ , കാലിക്കടവ് , ചെറുവത്തൂർ , നീലേശ്വരം , പടന്നക്കാട് , പുതിയകോട്ട , കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ചു . ജില്ലയിലെ സിപിഎം ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു . ചെറുവത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജനാർദനൻ , ജില്ലാ കമ്മിറ്റിയംഗം കെ.പി.വത്സലൻ , ഏരിയ സെക്രട്ടറി കെ.സുധാകരൻ , നീലേശ്വരത്ത് നേതാക്കളായ ടി.കെ.രവി , എം.രാജൻ , പടന്നക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. കുഞ്ഞിരാമൻ , അലാമിപ്പള്ളിയിൽ നേതാക്കളായ പി.ജയരാജൻ , സി.എച്ച്.കുഞ്ഞമ്പു , എം.സുമതി , സി.പ്രഭാകരൻ , മുഹമ്മദ് ഹനീഫ , ഐഎൻഎൽ നേതാക്കളായ അസീസ് കടപ്പുറം , അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു . പഴയ കടപ്പുറം ജുമാ മസ്ജിദിൽ കബറടക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!