KSDLIVENEWS

Real news for everyone

അരും കൊല കൊണ്ടല്ല വിജയിക്കാൻ നോക്കേണ്ടത്. സിറാജ് ചൗക്കി ✍️

SHARE THIS ON

അതിദാരുണമായ കൊലപാതക വാർത്ത കേട്ടാണ് ഇന്നലെ പ്രഭാതം ഉണരുന്നത്.

തീർത്തും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്വഭാവികം.

വോട്ടവകാശം ഇന്ന പാർട്ടിയ്ക്ക് തീറെഴുതി കൊടുത്തതല്ലെന്നും അത് പൗരന്റെ അവകാശമാണെന്നും നാം ഓർക്കുക

നാടിന്റെയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ജനം വോട്ട് ചെയ്യും‌.

കാലങ്ങളായി ഭരിക്കുന്നവരെങ്കിൽ ഒരു മാറ്റം വേണമെന്ന് പ്രബുദ്ധർ ആഗ്രഹിക്കും. അതിന് വോട്ട് ചെയ്യും‌.

തനിക്കെതിരെ വോട്ട് ചെയ്തവരെ/പ്രവർത്തിച്ചവരെ ഇല്ലായ്മ ചെയ്യുന്നതും കൊലക്കത്തിയ്ക്ക് ഇരയാക്കുന്ന ആദർശപ്പാപ്പരത്തം. തോൽ’വിയുടെ പര്യായം

രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കും സാമൂഹ്യ സേവനത്തിനുമാണെന്ന് പഠിക്കാത്ത /പഠിപ്പിക്കാത്ത കാലത്തോളം ഇനിയും ആവർത്തിച്ചേക്കും.

ഏതൊരു പ്രസ്ഥാനം ഉടലെടുക്കുന്നതും വളരുന്നതും സാമൂഹ്യ പ്രതിബദ്ധതയോടെയാണെന്ന് നാം ഓർക്കണം

സാമൂഹ്യ-മാനുഷിക ജീവ കാരുണ്യ മേഘലയിലൂടെ കടന്ന് വരുന്ന പാർട്ടികൾ മനുഷ്യപ്പറ്റ് മറക്കരുത്.

വാഷിയും വീറും സാമുഹിക മുന്നേറ്റത്തിന് വേണ്ടിയാകണം. അല്ലാതെ കഠാര കൊണ്ട് ചോര ചീന്തുന്നത് ദൗർബല്യം തന്നെ..

ഭീഷണിയും, കൊല വിളിയും, ചോര ചീന്തുന്നതും ജയിക്കാൻ വേണ്ടി യാണെന്ന് ധരിച്ചെങ്കിൽ തെറ്റി.

സമുദായ പാർട്ടികൾ ഇത്തരം പ്രവൃത്തികൾ ഉപേക്ഷിച്ച് ധാർമ്മികതയിലേക്ക് കടന്ന് വരണം.

അക്രമത്തിന് വേണ്ടി
രാഷ്ട്രീയപാർട്ടിയിൽ
നിൽക്കുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിർത്താൻ നേതൃത്വം തയ്യാറാവണം !

വാളെടുക്കുന്നവരെ
വെളിച്ചപ്പാടാക്കുന്ന
പതിവിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്തിരിയണം

ഇരകളാകുന്നവരെ/ കൊല്ലപ്പെടുന്നവരെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യയുണ്ട്, മക്കളുണ്ട് കൂട്ട് കുടുംബമുണ്ട്.

മക്കളുടെ, പ്രിയതമയുടെ കണ്ണീരിനെ മായ്ച്ച് കളയാൻ ഒരു റീത്തുകൾക്കുമാവില്ല. തീരാ ശാപം എന്നോർക്കുക

ആക്രമരാഷ്ട്രിയത്തിന്
മുതിരുന്നവരെ പാർട്ടിയും
ജനങ്ങളും ഒറ്റപ്പെടുത്തണം

രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കും
നാടിന്റേയും
ജനങ്ങളുടേയും
ക്ഷേമത്തിന് വേണ്ടിയാവണം

അല്ലാതെ സമൂഹത്തിനിടയിൽ ഛിദ്രത സൃഷ്ടിക്കാനും അത് വഴി ആളുകളെ വകവരുത്തി ഇല്ലായ്മ ചെയ്യാനുമാകരുത്. ഭീരുത്വം ഭീരുത്വം ഭീരുത്വം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!