KSDLIVENEWS

Real news for everyone

വഴിയാത്രികർക്കും പ്രദേശവാസികൾ ക്കും കുടിനീരിന്റെ ഭവനമൊരുക്കി കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ്‌

SHARE THIS ON

മർഹും മുക്കൂട് യൂസുഫ്,മർഹും ഇസ്‌ഹാഖ് ഹാജി എന്നിവരുടെ പാവനസ്‌മരണയ്ക്ക് മുന്നിൽ കെഎംസിസി നോർത്ത് ചിത്താരി സ്‌പോൺസർ ചെയ്യുന്ന കുടിവെള്ള ഭവനം 25/12/20 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നാടിന് സമർപ്പിച്ചു.

കെഎംസിസി രക്ഷാധികാരി താജുദ്ദീൻ അക്കരയുടെ അധ്യക്ഷത യിൽ ചേർന്ന കുടിവെള്ള ഭവന സമർപ്പണ സദസ്സ് ഉമ്മുൽ ഖുവൈൻ സ്റ്റേറ്റ് സെക്രട്ടറി സൈനുദ്ധീൻ ടിവി ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു.

ബഷീർ വെള്ളിക്കോത്ത്, ലീഗ് അബൂബക്കർ, സലീം ബാരിക്കാട്,ഹമീദ്, സികെ ആസിഫ്,ഹസൻ യാഫ,മുഹമ്മദലി പീടികയിൽ,ബഷീർ ചിത്താരി, സയീദ് , ഹുസൈൻ കടവത്ത്, സുബൈർ ബ്രിട്ടീഷ്, സിഎച്ച് അസീസ്‌, മുജീബ് മെട്രോ, റഷീദ് റത്തു,നൗഷാദ് സിഎം,മുഹമ്മദ് കുഞ്ഞി, സിബി സലീം, ജബ്ബാർ ചിത്താരി, നിസാമുദ്ധീൻ സിഎച്ച്, മുഹമ്മദ്‌ അലി തായൽ, തുടങ്ങിയവർ സംബന്ധിച്ച സമർപ്പണ സദസ്സിന് എസ്‌കെ ഫിറോസ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!