KSDLIVENEWS

Real news for everyone

കൊവിഷീൽഡ് വാക്സിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ ; അനുമതി ഒരാഴ്ചക്കുള്ളിൽ

SHARE THIS ON

ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ഡ്രൈ റണ്‍ ഇന്ന് നാല് സംസ്ഥാനങ്ങളില്‍ നടക്കും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുക

വാക്‌സിന് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ തൃപ്തികരമാണെന്ന് അധികൃതര്ഡ വിലയിരുത്തി

വാക്‌സിന് വേണ്ടിയുള്ള ശീതീകരണ സംവിധാനം അടക്കമുള്ളവ പരിശോധനക്ക് വിധേയമാക്കുകയാണ്എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ നേരിടേണ്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡ്രൈ റണ്ണില്‍ നിരീക്ഷിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!