കരിയർ അമേരിക്കയിൽ അവസാനിപ്പിക്കുന്നത് ആലോചിക്കുന്നതായി മെസ്സി

തന്റെ കരിയര്‍ അമേരിക്കയില്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് ബാഴ്സലോണ താരം ലയണല്‍ മെസ്സി. അമേരിക്കന്‍ ലീഗും അമേരിക്കയിലെ ജീവിതവും അനുഭവിക്കണം എന്ന് താന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്ന് മെസ്സി പറഞ്ഞു. താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട് തന്റെ കരിയര്‍ അവിടെ അവസാനിപ്പിച്ചേക്കും എന്ന്. മെസ്സി പറഞ്ഞു.
എന്നാല്‍ താന്‍ എല്‍ എല്‍ എസില്‍ കളിക്കുമോ ഇല്ലയോ എന്നത് തനിക്ക് ഇപ്പോള്‍ ഉറപ്പുള്ള കാര്യമല്ല എന്നും മെസ്സി പറഞ്ഞു. ഈ സീസണ് അവസനാം ബാഴ്സലോണ വിടുമോ എന്ന ചോദ്യത്തിന് അത് സീസണ് അവസാനം മാത്രമെ തീരുമാനിക്കുകയുള്ളൂ എന്ന് ലയണല്‍ മെസ്സി പറഞ്ഞു. ബാഴ്സലോണ വിടുന്നു എങ്കിലും നല്ല രീതിയില്‍ മാത്രമായിരിക്കും ക്ലബ് വിടുക എന്നും മെസ്സി പറഞ്ഞു.

