KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 35 പേർക്കും. 37 പേർക്ക് രോഗമുക്തി

SHARE THIS ON

_COVID 19 UPDATES
I & PRD KASARAGOD

28.12.2020_

കാസര്‍കോട് ജില്ലയില്‍ 37 പേര്‍ക്ക് കോവിഡ്, 37 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -35, വിദേശം-2). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23931 ആയി. നിലവില്‍ 874 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ചികിത്സയിലുണ്ടായിരുന്ന 37 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4553 പേര്‍

വീടുകളില്‍ 4198 പേരും സ്ഥാപനങ്ങളില്‍ 355 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4553 പേരാണ്. പുതിയതായി 210 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 97 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 78 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 258 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 37 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 37 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് ബാധിച്ച് ഒരു മരണം കൂടി

ജില്ലയില്‍ ഒരാളുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ ചന്ദ്രശേഖരന്റെ (58) മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 248 ആയി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-6
ബദിയടുക്ക-1
ചെമ്മനാട്-1
ഈസ്റ്റ്്് എളേരി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-4
കാസര്‍കോട്്്-1
കയ്യൂര്‍-ചീമേനി-2
കിനാനൂര്‍-കരിന്തളം-1
കോടോബേളൂര്‍-1
കുറ്റിക്കോല്‍-1
മടിക്കൈ-2
നീലേശ്വരം-5
പടന്ന-4
പള്ളിക്കര-1
പനത്തടി-1
പുല്ലൂര്‍-പെരിയ-1
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ബദിയടുക്ക-1
ബളാല്‍-3
ബേഡടുക്ക-1
ഈസ്റ്റ് എളേരി-1
എന്‍മകജെ-2
കള്ളാര്‍-1
കാറഡുക്ക-2
കാസര്‍കോട്്്-1
കിനാനൂര്‍-കരിന്തളം-2
കോടോം-ബേളൂര്‍-2
കുമ്പള-2
കുറ്റിക്കോല്‍-2
മധൂര്‍-1
മഞ്ചേശ്വരം-1
മുളിയാര്‍-2
നീലേശ്വരം-2
പുലൂര്‍-പെരിയ-6
വലിയപറമ്പ-2
വെസ്റ്റ എളേരി-1

മറ്റ്്് ജില്ല
കൊല്ലം-1

Information – Public Relations Department

Kasargod

Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!