KSDLIVENEWS

Real news for everyone

യുഎഇയില്‍ 1027 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1253 പേർക്ക് മുക്തി; മൂന്ന് മരണം.

SHARE THIS ON

അബുദാബി : യുഎഇയിൽ 1027 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 1253 പേർ രോഗമുക്തരാവുകയും ചെയ്തു . മൂന്ന് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയി 1,00,946 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,02,863 ആയി . ഇവരിൽ 1,79,925 പേരാണ് ഇതിനോടകം രോഗമുക്തരായത് . 660 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു . നിലവിൽ 22,278 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . 2.03 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!