KSDLIVENEWS

Real news for everyone

മഹാരാഷ്ട്ര നവനിർമാൺ സേന ആമസോൺ വെയർ ഹൌസുകൾ അടിച്ചു തകർത്തു

SHARE THIS ON

മുംബൈ: മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ആമസോണിന്റെ മുംബൈയിലും, പുനെയിലുമുള്ള ഏതാനും വെയര്‍ഹൗസുകള്‍ അടിച്ചു തകര്‍ത്തു. ആമസോണിന്റെ പോസ്റ്ററുകളില്‍ മറാത്തിയില്ലെന്നും വെബ്സൈറ്റിലും മറാത്തി ഓപ്ഷനില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആക്രമണം ഉണ്ടായത്.

മഹാരാഷ്ട്രക്കാര്‍ക്ക് വേണ്ടി മറാത്താ ഉള്‍പ്പെടുത്തണം എന്ന് ആവിശ്യപ്പെട്ട് നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ആമസോണിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച ആമസോണ്‍ രാജ് താക്കറെയ്ക്ക് തിരിച്ച്‌ നോട്ടീസ് അയച്ചു. എന്നാല്‍, ഇത് നിയമവിരുദ്ധമെന്ന് പറഞ്ഞായരുന്നു എംഎന്‍എസ് പ്രവര്‍ത്തകര്‍ ആമസോണിന്റെ വെയര്‍ഹൗസുകള്‍ അടിച്ചു തകര്‍ത്തത്.
മറാത്തിയടക്കമുള്ള പല ഭാഷകളും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ആമസോണ്‍ അറിയിച്ചിരുന്നു. മുംബൈയില്‍ ആക്രമണത്തില്‍ ഗ്ലാസ് നിര്‍മിത സാധനങ്ങള്‍, എല്‍ഇഡി ടിവികള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പൊലിസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!