KSDLIVENEWS

Real news for everyone

ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്ത്ചേർന്നു

SHARE THIS ON

അജാനൂർ : അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ 94-95 എസ്‌എസ്‌എൽസി ബാച്ചിലെ പൂർവ്വ വിദ്യർത്ഥികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ക്ലാസ്‌മേറ്റ്സിലെ സഹപാഠികൾ പഴയ സ്‌കൂൾ ഓർമ്മകൾ അയവിറക്കി ഒത്തുചേർന്നു.
അജാനൂർ കടപ്പുറത്തെ റിസോർട്ടിൽ ചേർന്ന ഒത്ത് ചേരലിൽ സിപി ഹാരിസ്‌ ചിത്താരി, ഇസ്‌മായിൽ മാണിക്കോത്ത്, റാഷിദ് ബല്ലാക്കടപ്പുറം, ഖാലിദ് കൊളവയൽ , ഉസാമത്ത് ചിത്താരി, കെഎച്ച് അഷ്‌റഫ്, സുനിൽ കാറ്റാടി, നൂറുദ്ദീൻ കൊളവയൽ, ഇസ്‌മായിൽ ബല്ലാക്കടപ്പുറം, ഹാരിസ് മാട്ടുമ്മൽ, നഷിർ ബല്ലാക്കടപ്പുറം തുടങ്ങിയ 94-95 എസ്‌എസ്‌എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിച്ചു.
ജീവകാരുണ്യ ചാരിറ്റി മേഖലകളിലും, വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലും തങ്ങളാൽ കഴിയുന്ന നിസ്വാർത്ഥ സേവനം തീർക്കാനും, 2021 ഓഗസ്റ്റിൽ 94-95 ബാച്ചിലെ സഹപാഠികളുടെ കുടുംബസംഘമം സംഘടിപ്പിക്കാനും ഒത്ത് കൂടിയ പൂർവ്വ വിദ്യാർത്ഥികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ യായ ക്ലാസ്‌മേറ്റ്സ്‌ അലുംനി മീറ്റിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!