KSDLIVENEWS

Real news for everyone

കോൺഗ്രസ്‌ യോഗത്തിൽ കൈയാങ്കളി; ഉമ്മൻചാണ്ടിക്ക്‌ കാൽവഴുതി

SHARE THIS ON

പൂവത്തിളപ്പ് (കോട്ടയം):മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത കോൺഗ്രസ് അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ബഹളവും കൈയാങ്കളിയും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് പ്രസിഡന്റും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായത്. പ്രവർത്തകരെ അനുനയിപ്പിക്കാൻ വേദിയിൽനിന്ന് തിടുക്കപ്പെട്ട് ഇറങ്ങുന്നതിനിടെ ഉമ്മൻചാണ്ടി പടിയിൽ തട്ടി കാൽ വഴുതി. ഓടിയെത്തിയ പ്രവർത്തകരും സുരക്ഷാ ജീവനക്കാരനും അദ്ദേഹത്തെ വീഴാതെ താങ്ങി നിർത്തി. അദ്ദേഹത്തിന് പരിക്കില്ല. തിരഞ്ഞെടുപ്പിന് േശഷമുള്ള സംഘടനാതല അവലോകനത്തിന് സ്വന്തം മണ്ഡലത്തിൽ പര്യടനം നടത്തുമ്പോഴാണ് ഉമ്മൻചാണ്ടി അകലക്കുന്നത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!