1195 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന എയിംസിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബര്‍ 31ന് രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടുക. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌രാത്, മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പദ്ധതിക്ക് വേണ്ടി 201 ഏക്കര്‍ ഭൂമിയാണ് നല്‍കിയിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണത്തിന് 1195 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. 2022 മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയില്‍ 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്കും ഉണ്ടാകും.
ഇവിടെ 125 എംബിബിഎസ് സീറ്റുകളും 60 നഴ്സിംഗ് സീറ്റുകളുമാണ് ഉണ്ടാകുക.
കേന്ദ്ര പതുമേഖല സ്ഥാപനമായ എച്ച്‌എസ്‌സിസിയാണ് 9 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ക്യാമ്ബസ് നിര്‍മ്മിക്കുക. രാജ്‌കോട്ട് എയിംസിലെ ആദ്യ ബാച്ചിന്റെ അക്കാദമിക് സെഷന്‍ ഡിസംബര്‍ 21ന് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ചേര്‍ന്നാണ് ആദ്യ അക്കാദമിക് സെഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 50 എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ബാച്ചിലുള്ളത്

