KSDLIVENEWS

Real news for everyone

രാജന്റെ മകൻ നെഞ്ചുവേദനയുമായി ആശുപത്രിയിൽ ; ഡോക്ടർമാരുടെ പ്രതികരണം ഇങ്ങനെ

SHARE THIS ON

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകന്‍ രാഹുല്‍ രാജ് തളര്‍ന്നുവീണു ആശുപത്രിയിലായി. രണ്ടു ദിവസമായി കുട്ടി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍രാജ് തളര്‍ന്നുവീണത്. രണ്ടുദിവസമായി രാഹുല്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഹുല്‍ രാജ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
നെയ്യാറ്റിന്‍കരയിലെ ദമ്ബതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയല്‍വാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്‍റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!