KSDLIVENEWS

Real news for everyone

യുഎഇയിൽ 1,723 പേർക്ക് കൂടി കോവിഡ്
1,607 പേര്‍ രോഗമുക്തി

SHARE THIS ON

അബുദാബി : യുഎഇയില്‍ 1,723 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചികിത്സയിലായിരുന്ന 1,607 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 150,244 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,06,092 ആയി. ഇവരില്‍ 1,83,007 പേരാണ് ഇതിനോടകം രോഗമുക്തരായത്. 665 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു. നിലവില്‍ 22,420 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

2.07 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.അതേസമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം യുഎഇയിലും സ്ഥിരീകരികരിച്ചു.

യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോ.
ഉമര്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്തുനിന്നെത്തിയ ഏതാനും പേരില്‍ മാത്രമാണ് രാജ്യത്ത് പുതിയ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!