KSDLIVENEWS

Real news for everyone

കുവൈത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു .

SHARE THIS ON

കുവൈത്ത് സിറ്റി : കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ കര, സമുദ്രാതിര്‍ത്തികളും തുറക്കും. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അതിര്‍ത്തികളും വിമാനത്താവളവും തുറക്കാന്‍ തീരുമാനമായത്.

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി കുവൈത്ത് റദ്ദാക്കിയത്.

ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തത് ഇനി നീട്ടേണ്ടെന്നാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!