KSDLIVENEWS

Real news for everyone

എസ്‌വൈഎസ്‌ എഴുത്തങ്കം ; ജേതാവിനുള്ള ഉപഹാരം കൈമാറി

SHARE THIS ON

കാഞ്ഞങ്ങാട് : എസ്‌വൈഎസ്‌ സംസ്ഥാന കമ്മിറ്റി ആദർശ ക്യാമ്പയിന്റെ ഭാഗമായി സംസ്‌ഥാന തലത്തിൽ സംഘടിപ്പിച്ച ‘എഴുത്തങ്കം’ ആദർശ ലേഖനത്തിൽ മൂന്നാം സ്‌ഥാനം നേടിയ എസ്‌.വൈ.എസ്‌ പടന്നക്കാട് യൂണിറ്റ് സെക്രട്ടറിയും മുൻ
എസ്‌.എസ്‌.എഫ് ജില്ലാ സെക്രട്ടറിയും കൂടിയായ സിദ്ദിഖുൽ മിസ്‌ബാഹ് പടന്നക്കാടിനുള്ള സംസ്ഥാന കമ്മിറ്റിയുടെ  ഉപഹാരം ബദ് റുസ്സാദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ കൈമാറി, കാഞ്ഞങ്ങാടിന് തന്നെ അഭിമാനമായ സിദ്ധീഖുൽ മിസ്ബാഹിന്  കാഞ്ഞങ്ങാട് സോൺ കമ്മിറ്റിയുടെ പ്രത്യേക മൊമെന്റോയും സയ്യിദ് ഖലീൽ തങ്ങൾ നൽകുകയും ചെയ്തു

ആദർശ വൈരികളുടെ കൊലകത്തിക്കിരായായ പഴയകടപ്പുറത്തെ അബ്ദുൽ റഹ്മാൻ ഔഫിന്റെ അനുസ്‌മരണ വുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച സദസ്സിൽ വെച്ചാണ് ഖലീൽ തങ്ങൾ സിദ്ദിഖിന് സ്നേഹോപഹാരം കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!