കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദിനെ ഹൊസ്ദുർഗ് ഒന്നാക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ആറുദിവസത്തേക്കാണ് വിട്ടത്.
വ്യാഴാഴ്ച പ്രതിയെ കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ദാമോദരൻ പറഞ്ഞു.
കേസിലെ രണ്ട്, മൂന്ന് പ്രതികളായ ഹാഷിർ, ഹസ്സൻ എന്നിവരെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

