KSDLIVENEWS

Real news for everyone

പാലക്കാട് കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു.

SHARE THIS ON

പാലക്കാട് : ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം . ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു . കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു . ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ് . പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി . സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത് . പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!