KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം…

SHARE THIS ON

തൃക്കരിപ്പൂർ • ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ചന്തേര ടി.കെ.പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റു ഡയറക്ടർമാരെയും അറസ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായ നിക്ഷേപകരിൽ നൂറിലേറെ പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും പൊലീസ് സൂപ്രണ്ടിനും നൽകി . മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടയിലാണ് കഴിഞ്ഞ ദിവസം നേരിൽ കണ്ട് നിവേദനം നൽകിയത് . ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ജ്വല്ലറി ഡയറക്ടർമാർക്ക് കൂടി പങ്കാളിത്തമുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത് . പൂക്കോയ തങ്ങളുടെ അറസ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് ഇവരുടെ ആക്ഷേപം .രണ്ടാം പ്രതിയായ എം.സി.ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്ത ശേഷം ഒളിവിൽ പോയ പൂക്കോയ തങ്ങളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല . തങ്ങളുടെ അറസ് വൈകുന്നതോടൊപ്പം നിക്ഷേപ തട്ടിപ്പ് കേസിലെ കുറ്റപത സമർപ്പണം നീണ്ടു പോവുകയാണ് . ഫാഷൻ ഗോൾഡ് പയ്യന്നൂർ ശാഖ നടത്തിപ്പു ചുമതലക്കാരനും ഡയറക്ടർമാരിൽ ഒരാളുമായ ഹാരീസ് അബൂബക്കറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങുകയാണ് നിക്ഷേപകർ . ജ്വല്ലറിയിലെ ഡയറക്ടർമാരെക്കൂടി പ്രതി ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം . നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് ഡയറക്ടർമാരിൽ പലർക്കും അറിയാമായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!