KSDLIVENEWS

Real news for everyone

ഒമാനിൽ 148 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 276 പേര്‍ക്ക് കൂടി രോഗമുക്തി

SHARE THIS ON

മസ്കറ്റ്: ഒമാനില്‍ രണ്ട് പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.148 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,867 ആയി ഉയര്‍ന്നു.

ആകെ 1499 പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. 276 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,21,890 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.6 ശതമാനമാണ്. രാജ്യത്ത് കൊവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!