അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കി അയൽവാസികൾ വീട് പൊളിച്ചുകളഞ്ഞു

അമ്മയെയും മൂന്ന് പെണ്മക്കളെയും പുറത്താക്കി വീട് പൊളിച്ച് കളഞ്ഞ് അയല്‍വാസികള്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് അക്രമം നടന്നത്.
ആയുധങ്ങളുമായി എത്തിയ അയല്‍ വാസികളാണ് ഭീഷണിപ്പെടുത്തി തങ്ങളെ പുറത്താക്കി വീട് പൊളിച്ച് കളഞ്ഞതെന്ന് യുവതി പറഞ്ഞു.
സ്വന്തമായി ഭൂമിയില്ലാത്ത കുടുംബം പുറമ്ബോക്ക് ഭൂമിയിലാണ് ഷെഡ്ഡ് കെട്ടി താമസിക്കുന്നത്. കഴക്കൂട്ടത്ത് പുറമ്ബോക്കില്‍ താമസിക്കുന്ന സുറുമിയും കുടുംബവുമാണ് അയല്‍വാസികളുടെ ആക്രമണത്തിന് ഇരയായത്.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് സുറുമിയുടെ പ്രതികരണം. കഴിഞ്ഞ 17ാം തിയ്യതിയാണ് അക്രമണം നടന്നത്.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് അയല്‍വാസികളായ രണ്ട് യുവാക്കള്‍ കയ്യില്‍ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് എത്തുന്നതെന്നും വീടിന്റെ മേല്‍ക്കൂരയും തൂണും ഉള്‍പ്പെടെ പൊളിച്ച് നീക്കുന്നതെന്നും.

