സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു: രണ്ടുദിവസംകൊണ്ട് കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്.
ആഗോള വിപണിയിലും സ്വർണവില ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,836.30 ഡോളർ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയിൽനിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളർ കരുത്താർജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായംവർധിച്ചതും ഓഹരി വിപണികുതിച്ചതുമൊക്കെ സ്വർണത്തെ ബാധിച്ചു.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,760 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ ഇടിവ് 2,350 രൂപ

