KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 37 പേർക്കും. 87 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 48 പേര്‍ക്ക് കോവിഡ്, 87 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24862 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5103 പേര്‍

വീടുകളില്‍ 4804 പേരും സ്ഥാപനങ്ങളില്‍ 299 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5103 പേരാണ്. 76 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 216 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 43 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 112 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 7
ബളാല്‍-1
ചെങ്കള – 2
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട് – 4
കയ്യൂര്‍ ചീമേനി-12
കിനാനൂര്‍ കരിന്തളം -1
കോടോം ബേളൂര്‍ – 2
മധൂര്‍ – 1
മടിക്കൈ- 5
മംഗല്‍പാടി – 1
മഞ്ചേശ്വരം- 1
നീലേശ്വരം – 2
പടന്ന- 2
പള്ളിക്കര – 1
പനത്തടി-1
തൃക്കരിപ്പൂര്‍-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി – 2

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-8
ബളാല്‍- 5
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-5
കള്ളാര്‍-6
കാഞ്ഞങ്ങാട് -6
കാറഡുക്ക-1
കയ്യൂര്‍ ചീമേനി – 3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-5
കുമ്പള-1
കുറ്റിക്കോല്‍-3
മുളിയാര്‍-1
നീലേശ്വരം- 5
പടന്ന-1
പൈവളിഗെ- 1
പളളിക്കര-7
പനത്തടി-3
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-12
തൃക്കരിപ്പൂര്‍-4
വെസ്റ്റ് എളേരി- 1

മറ്റ് ജില്ല

എരഞോളി-1
നടുവന്നൂര്‍-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!