യുഎഇയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2257 പേർക്ക് രോഗ മുക്തി; മൂന്ന് മരണം

അബുദാബി : യുഎഇയിൽ 2404 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 2252 പേർ കൂടി രോഗമുക്തരായപ്പോൾ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു . കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,33,458 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇവരുൾപ്പെടെ ഇതുവരെ 2,32,982 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് . ഇവരിൽ 2,08,366 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട് . 711 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത് . നിലവിൽ 23,905 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . അതേസമയം യുഎഇയിൽ 10 ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട് . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർക്കെല്ലാം ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു . രണ്ടര ലക്ഷത്തിലധികം പേർ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട് .

