KSDLIVENEWS

Real news for everyone

സൗദി അറേബ്യയിൽ 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 158 പേർക്ക് രോഗമുക്തി; നാല് മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊവിഡ് ബാധിച്ച് മരിച്ചു. 158 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,949ഉം രോഗമുക്തരുടെ എണ്ണം 3,55,706ഉം ആയി. മരണസംഖ്യ 6295 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരിൽ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 43, കിഴക്കൻ പ്രവിശ്യ 30, മക്ക 28, ഖസീം 13, മദീന 6, നജ്റാൻ 6, തബൂക്ക് 3, ഹാഇൽ 3, അസീർ 3, ജീസാൻ 2, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1, അൽജൗഫ് 1.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!