KSDLIVENEWS

Real news for everyone

കേന്ദ്രമന്ത്രിയുടെ വാഹന അപകടം ; ഭാര്യക്ക് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫും മരിച്ചതായി റിപ്പോര്‍ട്ട്

SHARE THIS ON

അങ്കോള : വാഹനാപകടത്തില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരുക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മന്ത്രിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കര്‍ണാടകയിലെ അന്‍കോള ജില്ലയില്‍വച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് വിവരം.മന്ത്രിയും ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദീപക്കും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാര്യ മരിച്ചിരുന്നു. ഇപ്പോൾ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും മരിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!