KSDLIVENEWS

Real news for everyone

കുഴ‍ഞ്ഞുവീണ യുവാവും സഹായത്തിനെത്തിയ അയൽവാസിയും മരിച്ചു

SHARE THIS ON

കോവളം: വീട്ടിൽ കുഴ‍ഞ്ഞുവീണ ആളും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുരേഷാണ് ആദ്യം കുഴഞ്ഞുവീണത്. ആംബുലൻസിൽ കയറ്റാൻ അയൽവാസികൾക്കൊപ്പം സഹായിച്ച അജി വാഹനത്തിനു അടുത്തെത്തിയപ്പോഴേക്കും അവശനായി കുഴഞ്ഞുവീണു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള മാർഗമധ്യേ മരിച്ചു.

വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടതെന്നു നാട്ടുകാർ പറഞ്ഞു. പ്രധാന റോഡിലേക്ക് എത്താൻ 150 മീറ്ററോളം ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണു സുരേഷിനെ ആംബുലൻസിൽ എത്തിച്ചത്. ഇതിനിടെയാണ് അജി കുഴഞ്ഞുവീണതെന്നു നാട്ടുകാർ പറഞ്ഞു. സുരേഷ് നഗരത്തിൽ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

error: Content is protected !!