പ്രഭാതസവാരിക്കിടെ പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസ് : പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാസര്‍ഗോഡ്: പ്രഭാതസവാരിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് തിരുവനന്തപുരം സ്വദേശി ഗോഡ്വിന് (35)ആണ് അറസ്റ്റിലായത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് ഇയാള്‍ക്കെതിരേ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

