തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടുളള തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതിയിൽ അന്തിമ റിപ്പോർട്ട് ഇന്ന്. നിയമസഭാ പ്രിവിലെജ് ആൻഡ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന് ഇന്ന് അംഗീകാരം നൽകു
ഐസക് അവകാശ ലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തൽ. ഐസക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തും.
വി.ഡി.സതീശൻ എംഎൽഎയാണ് തോമസ് ഐസക്കിനെതിരായി സ്പീക്കർക്ക് പരാതി നൽകിയത്. കിഫ്ബിയെ കുറിച്ചുളള സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുംമുമ്പ് തോമസ് ഐസക് ചോർത്തിയെന്നാണ് വി.ഡി.സതീശന്റെ പരാതി.

