ഭെൽ- ഇ.എം.എൽ ; മുഖ്യമന്ത്രി ഇടപെടണം : ഉണ്ണിത്താൻ

കാസർകോട് : ജില്ലയുടെ അഭിമാന സ്ഥാപനമായ ഭെൽ ഇ.എം.എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു . സ്ഥാപനം കൈമാറാനുള്ള അന്തിമ അനുമതിക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ നേതൃത്വം നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു . സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റ് ഒപ്പ് മരചുവട്ടിൽ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഡോ.വി.പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു . സമരസമിതി ജനറൽ കൺവീനർ കെ.പി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.അഡ്വ.പി.രാമചന്ദ്രൻ നായർ , കെ.എ.മുഹമ്മദ് ഹനീഫ , എ.അഹമ്മദ് ഹാജി , കെ.എ.ശ്രീനിവാസൻ , അഷ്റഫ് എടനീർ , കരിവള്ളൂർ വിജയൻ , കെ.ഭാസ്കരൻ , ഷരീഫ് കൊടവഞ്ചി , എ.ഷാഹുൽ ഹമീദ് , മുത്തലിബ് പാറക്കെട്ട് , മാഹിൻ മുണ്ടക്കെ , കെ.രവീന്ദ്രൻ , കെ.ദിനേശൻ , ജമീല അഹമ്മദ് , പി.വി.കുഞ്ഞമ്പു , മനാഫ് നുള്ളിപ്പാടി , പി.വി.രവീന്ദ്രൻ പ്രസംഗിച്ചു .

