KSDLIVENEWS

Real news for everyone

ഒരാഴ്ചകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 1,800 രൂപ

SHARE THIS ON

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടർന്ന വിലയിൽ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1,800 രൂപയുടെ കുറവാണുണ്ടായത്.

യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില 1,840 ഡോളർ നിലവാരത്തിലെത്തി.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!