KSDLIVENEWS

Real news for everyone

രാജ്യത്ത് അതിതീവ്ര കൊറോണ
വൈറസ് ബാധ:
രോഗികളുടെ എണ്ണം
109 ആയി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 109ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വന്‍സിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അതിതീവ്ര കൊറോണ രോഗികളുടെ എണ്ണം നൂറ് കടന്നിരുന്നു.

നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയെ കൂടാതെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ജപ്പാന്‍, ജര്‍മ്മനി, ലെബനന്‍, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!