KSDLIVENEWS

Real news for everyone

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരെ തെരഞ്ഞെടുത്തു

SHARE THIS ON

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സനായി ഗീത കൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സനായി കെ. ശകുന്തള എന്നിവരെ തെരഞ്ഞെടുത്തു. രണ്ട് സ്ഥാനങ്ങളും വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സനായി അഡ്വ. സരിത എസ്.എൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സനായി ഷിനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയർപേഴ്‌സൻമാർ ഓഫീസുകളിലെത്തി ചുമതലയേറ്റു.
എ.ഡി.എം എൻ. ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!