KSDLIVENEWS

Real news for everyone

മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി ; അതിക്രമത്തിന് ഇരയായത് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച 17 കാരി

SHARE THIS ON

മലപ്പുറം: പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി. 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്.

മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിക്കാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. 13 വയസ് മുതല്‍ കുട്ടി ലൈംഗികാതിക്രമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്.

ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!